
പാലക്കാട് മണ്ണാർക്കാട് ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ ഷരീഫിന്‍റെ ഭാര്യ ഷബ്നയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃപിതാവ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപ്പിച്ചത്.
ഭർത്താവിന്‍റെയും ഷബ്നയുടെ പേരിൽ സ്ഥലം വാങ്ങാനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഷെരീഫ് വിദേശത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.