31 December 2025, Wednesday

Related news

December 30, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 23, 2025
December 23, 2025
December 22, 2025

അത്‍ലറ്റിക്സില്‍ മുന്നേറ്റം തുടര്‍ന്ന് പാലക്കാട്

Janayugom Webdesk
തിരുവനന്തപുരം
October 24, 2025 10:41 pm

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്‍ലറ്റിക്സ് വിഭാഗത്തില്‍ പാലക്കാട് മുന്നേറ്റം തുടരുന്നു. 34 ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ 12 സ്വര്‍ണം, 10 വെള്ളി, മൂന്ന് വെങ്കലം എന്നീ മെഡലുകള്‍ നേടിയ പാലക്കാടിന് 103 പോയിന്റാണുള്ളത്. പാലക്കാട് മുണ്ടൂര്‍ എച്ച്എസിന്റെ ഊര്‍ജമാണ് പാലക്കാടിന് അനുഗ്രഹമായത്. മുണ്ടൂര്‍ സ്കൂളിന്റെ സംഭാവന 29 പോയിന്റാണ്. പാലക്കാടിന് വേണ്ടി വിഎംഎച്ച്എസ് വടവന്നൂര്‍ 17 പോയിന്റും പറളി എച്ച്എസ് 13 പോയിന്റും നേടി. 

ഏഴ് സ്വര്‍ണം, ഏഴ് വെള്ളി, 10 വെങ്കല മെഡലുകള്‍ നേടി 70 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലം എന്നിവ നേടി 36 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തിരുവനന്തപുരത്തിന് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി 16 പോയിന്റുള്ള ആതിഥേയരായ തിരുവനന്തപുരം അഞ്ചാം സ്ഥാനത്താണ്. 

സ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസും മലപ്പുറം തിരുനാവായ നവമുകുന്ദ എച്ച്എസ്എസും തമ്മില്‍ ഒന്നാം സ്ഥാനത്തിനായി പോരാട്ടം തുടരുകയാണ്. മുണ്ടൂരിന് 29 പോയിന്റും നവമുകുന്ദയ്ക്ക് 25 പോയിന്റുമാണുള്ളത്. കോഴിക്കോട് പുല്ലൂരാൻപാറ സെന്റ് ജോസഫ് എച്ച്എസ് 18 പോയിന്റുമായി മൂന്നാം സ്ഥാനത്തും 17 പോയിന്റുള്ള പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ് നാലാം സ്ഥാനത്തുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.