25 December 2024, Wednesday
KSFE Galaxy Chits Banner 2

വയോജന സമ്മേളനത്തിന് പാലക്കാട്ട് ഉജ്ജ്വല തുടക്കം

Janayugom Webdesk
പാലക്കാട്
January 8, 2023 5:56 pm

വയോജനങ്ങളെ ആശുപത്രികളിലും ആരാധനാലയങ്ങളിലും നടതള്ളുന്ന ഇക്കാലത്ത് വയോജന സംരക്ഷണ നിയമം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സിറ്റിസൺസ് കൗൺസിൽ സംസ്ഥാന കൗൺസിൽ യോഗവും പഠനക്യാമ്പും ധോണി ഫാമിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങൾക്കായി പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന സംഘാടകരുടെ ആവശ്യം അടുത്ത മന്ത്രിസഭ യോഗത്തിൽ ഉന്നയിക്കാമെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഇടതു സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺസ് കൗൺസിൽ സംസ്ഥാന കൗൺസിൽ വർക്കിംഗ് പ്രസിഡണ്ട് കെ എൻ കെ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ വി കെ ശ്രീകണ്ഠൻ എംപി , എ പ്രഭാകരൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സംസ്ഥാന സെക്രട്ടറി എ യു മാമ്മച്ചൻ, സ്വാഗതസംഘം ചെയർമാൻ എൻജി മുരളീധരൻ നായർ, കെ സി ജയപാലൻ തുടങ്ങിയവർ സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി എസ് ഹനീഫ റാവുത്തർ സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന സെക്രട്ടറി എയു മാമ്മച്ചൻ നന്ദിയും പറഞ്ഞു. അഡ്വ. ആർ അജയ് കൃഷ്ണൻ, ഡോ എൻ ശുദ്ധോ ശോധനൻ, പ്രൊഫ. പി എ വാസുദേവൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ഇന്നു വൈകിട്ട് കവിയരങ്ങും ഗാനമേളയും സംഘടിപ്പിച്ചു.

സമാപന ദിവസമായ നാളെ (ജനുവരി9 ന്) നടക്കുന്ന ക്യാമ്പ് മുൻമന്ത്രി കെ ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ വിഷയങ്ങളിൽ ആലംകോട് ലീലാകൃഷ്ണൻ , ചന്ദ്രിക ജയശങ്കർ എന്നിവർ സംസാരിക്കും. ക്യാമ്പിന്റെ സമാപന യോഗത്തിൽ വർക്കിംഗ് ജനറൽ സെക്രട്ടറി കെ മല്ലിക, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, കെജി ഒ എഫ് സംസ്ഥാന സെക്രട്ടറി പി വിജയകുമാർ, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി എം എൻ വിനോദ്എന്നിവർ സംസാരിക്കും.

Eng­lish Sum­ma­ry: Palakkad got off to a bright start for the Senior Cit­i­zens Conference

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.