21 January 2026, Wednesday

Related news

January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 8, 2026
January 7, 2026
January 5, 2026
January 4, 2026
January 1, 2026
December 30, 2025

സമ്പൂർണ്ണ മാലിന്യമുക്ത ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചു

Janayugom Webdesk
പാലക്കാട്
April 8, 2025 11:20 am

മാലിന്യ മുക്തനവ കേരളം കാംപയിന്റെ ഭാഗമായുള്ള മാലിന്യമുക്ത ജില്ല പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. ഒത്തു ചേർന്നാൽ അസാധ്യമായിട്ടൊന്നുമില്ല എന്ന ആശയം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിനിലൂടെ സംസ്ഥാനത്താകമാനം നടന്നതെന്ന് മന്ത്രി പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളുടെ മാലിന്യ ശേഖരണത്തിലും യൂസർഫീ കളക്ഷനിലും വലിയം മാറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു. യൂസർ ഫീ കളക്ഷനിലുണ്ടായ വർദ്ധനവ് മികച്ച നേട്ടമായി. മാലിന്യ സംസ്കരണ രംഗത്ത് നമ്മൾ നേടിയ ഓരോ നേട്ടങ്ങളെ നിലനിർത്തിയും ചെറിയ വിടവുകളെ പരിഹരിച്ചും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പരിപാടിയിൽ അധ്യക്ഷനായി. ജില്ലാ കലക്ടർ ജി പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം കെ ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. 

ജില്ലയിലെ 4968 സ്ഥാപനങ്ങൾ, 29046 അയൽക്കൂട്ടങ്ങൾ, 1171 വിദ്യാലയങ്ങൾ, 111കലാലയങ്ങൾ, 218 പൊതുയിടങ്ങൾ, 284 ടൗണുകൾ, 37 വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിത പദവി നേടി. ജില്ലയിൽ അജൈവമാലിന്യങ്ങൾക്കായി 176 ബിന്നും 40 ബോട്ടിൽ ബോട്ടും 71 ഐ ഇസി ബോർഡുകളും സ്ഥാപിച്ചു. ജനങ്ങൾക്ക് വൃത്തിയുള്ള ഇടങ്ങൾ നൽകുന്നതുവഴി വിനോദസഞ്ചാര മേഖലയുടെ വികസനം കൂടിയാണ് സാധ്യമാകുന്നത്.
മാലിന്യമുക്ത നവകേരളം ജനകീയ കാംപയിൻ — ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം കാംപയിന്റെ ഭാഗമായി ജില്ലയിലെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 346.43 കിലോമീറ്റർ മാലിന്യം നീക്കി പുനരുജീവിപ്പിച്ചു. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഷൊർണ്ണൂർ നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സെപ്യൂട്ടി ഡയറക്ടർ കെ ഗോപിനാഥൻ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി സെയ്തലവി, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ടി എസ് ശുഭ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ, തുടങ്ങിയവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.