പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് മന്ദഗതിയിൽ. നഗരപ്രദേശങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ് ആണ് ഉച്ചവരെ രേഖപ്പെടുത്തിയത് . ഗ്രാമ പ്രദേശങ്ങളിൽ പോളിങ് നിലവാരം ഉയരുന്നുണ്ട്. ഉച്ചക്ക് 12.45 മണി വരെ 34.60 ശതമാനമാണ് പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-35.43 ശതമാനം, പിരായിരി-36.41 ശതമാനം, മാത്തൂർ‑35.48 ശതമാനം, കണ്ണാടി ‑34.56 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പുതിയ പോളിങ് ശതമാനം.
അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റിൽ തകരാർ കണ്ടെത്തി. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നൽകിയത്.ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്.
സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിര ദൃശ്യമായിരുന്നു.പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി ഉയർന്നു. വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് എൽഡിഎഫ് ഏജന്റ് പരാതി ഉന്നയിച്ചത്. പിരായിരി ജിഎൽപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.