22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 17, 2024
December 11, 2024
December 8, 2024
December 8, 2024
December 7, 2024

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

Janayugom Webdesk
പാലക്കാട്
March 6, 2024 10:44 am

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനിലെ ടൗൺഷിപ്പിലാണ് ആനയെത്തിയത്. ജീവനക്കാരുടെ ക്വട്ടേഴ്സ് ഉൾപ്പെടെ ഉള്ള ഭാഗമാണ് ടൗൺഷിപ്പ് . കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് ടൗൺഷിപ്പിലേക്ക് കാട്ടാന എത്തിയത്. വ്യാവസായിക മേഖലയിലേക്ക് വരെ ആന എത്തിയതോടെ വലിയ ആശങ്കയിലാണ് ജനങ്ങൾ.

അതേസമയം കഴിഞ്ഞദിവസം അതിരപ്പള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വത്സ എന്ന സ്ത്രീ കൊല്ലപ്പെട്ടത്. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയെ കാട്ടാന ചവിട്ടിക്കൊന്നത്. പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. വത്സയുടെ സംസ്കാരച്ചടങ്ങുകള്‍ വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുക.

Eng­lish Summary:Palakkad Kanchikode wild elephant

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.