
പാലക്കാട് 52കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ സ്വദേശി കൃഷ്ണകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഇയാൾ ഇന്ന് രാവിലെ കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം. ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വണ്ടാഴിയിലെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്നു.
പത്തനംതിട്ട കൂടൽ പാടത്ത് ആണ് സംഭവം. വൈഷ്ണവി (27) , അയൽക്കാരൻ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ വീട്ടിൽ വെച്ച് ആയിരുന്നു കൊലപാതകം. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രതി ബൈജുവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംശയം ആരോപിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് വൈഷ്ണവി അയൽക്കാരനായ സുഹൃത്ത് വിഷ്ണുവിൻറെ വീട്ടിലേക്ക് എത്തിബൈജു കൊടുവാളുമായി വൈഷ്ണവിയെ പിന്തുടർന്ന് വിഷ്ണുവിൻറെ വീട്ടിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.