14 March 2026, Saturday

Related news

March 13, 2026
March 11, 2026
March 10, 2026
March 10, 2026
March 8, 2026
March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 22, 2026

പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണം ; ബിജെപിയില്‍ തമ്മില്‍ തല്ല് രൂക്ഷമാകുന്നു

Janayugom Webdesk
പാലക്കാട്
November 12, 2025 11:10 am

പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തമ്മില്‍ തല്ല് രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പോര് മറ നീക്കി പിറത്തു വന്നിരിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെ അനുകൂലിക്കുന്ന പക്ഷവും, എതിര്‍ പക്ഷവും തമ്മിലാണ് പോര് ശക്തമായിരിക്കുന്നത്.

ഇപ്പോള്‍ കൃഷ്ണകുമാര്‍ വിഭാഗം നല്‍കിയിരിക്കുന്ന ലിസ്റ്റ്സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് അംഗീകരിക്കാതിരുന്നത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. അതേസമയം, ചെയർപേഴ്സൺ പ്രമീള ശശിധരൻ,വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.