
പാലക്കാട് നഗരസഭയില്‍ ബിജെപി പോര് കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാന ട്രഷറാര്‍ ഇ കൃഷ്ണദാസിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സി കൃഷ്ണകുമാര്‍ പക്ഷം സര്‍വ സന്നാഹത്തിലാണ്. പാലക്കാട് നഗരസഭയിലെ പട്ടിക്കരയിൽ നിന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസിന് പരാതി നൽകി. പട്ടിക്കര നിവാസികൾ എന്ന പേരിലാണ് പരാതി നൽകിയിരിക്കുന്നത്. കൃഷ്ണദാസ് മത്സരിക്കുന്നത് ആർക്കും താൽപര്യമില്ലെന്ന് പരാതിയിൽ പറയുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും ആണ് ആവശ്യം.
117 പേർ പരാതിയിൽ ഒപ്പിട്ടു.ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ ഇടപെട്ടായിരുന്നു കൃഷ്ണദാസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നി രണ്ട് പേർക്ക് മാത്രമാണ് എതിർ വിഭാഗത്തിൽ നിന്ന് സീറ്റ് നൽകിയത്. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാൻ നീക്കം സജീവമായിരിക്കുന്നത് .ഏറെ ഭിന്നതകൾക്ക് ഇടയിലാണ് പാലക്കാട് നഗരസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
സി കൃഷ്ണകുമാർ പക്ഷം എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. മുതിർന്ന നേതാവും മുന്‍ കൗണ്‍സിലറുമായി എൻ ശിവരാജനും നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇത്തവണ സീറ്റില്ല.കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തിലെ സാബു ഉൾപ്പെടെയുള്ള കൗൺസിലർമാരെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. തനിക്ക് സീറ്റ് നിഷേധിച്ചതിന് എതിരെ ആർ എസ് എസിനെ എൻ ശിവരാജൻ സമീപിച്ചിരുന്നു. വിഭാഗീയതയെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.