2 January 2026, Friday

Related news

December 31, 2025
December 30, 2025
December 28, 2025
December 28, 2025
December 27, 2025
December 25, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025

മലപ്പുറത്ത് കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

Janayugom Webdesk
മലപ്പുറം
September 10, 2023 7:59 pm

മലപ്പുറം വളാഞ്ചേരിയില്‍ കഞ്ചാവുമായി പാലക്കാട് നെന്മാറ സ്വദേശി പിടിയില്‍. ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പത്തുകിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.

നെന്മാറ സ്വദേശി ഹക്കീമാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ചില്ലറ വില്പ്നക്കായി എത്തിച്ച പത്തു കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കൈമാറാനായി വളാഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് ശേഖരമെത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോണ്‍ കോളുകളും പരിശോധിച്ചു വരികയാണ്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ പത്തു ലക്ഷത്തോളം രൂപ വില വരുമെന്നാണ് കരുതുന്നത്.

Eng­lish Summary:Palakkad native arrest­ed with gan­ja in Malappuram
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.