പാലക്കാട് മരുതറോഡിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു. കോഴിക്കോട് സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ അമൃത (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45നായിരുന്നു അപകടം. അമൃതയുടെ കുഞ്ഞും ബന്ധുവും അപകടത്തിൽപ്പെട്ടെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
എതിർദിശയിൽ വന്ന കാറിന് റോഡ് കടന്നുപോകാനായി ബൈക്ക് നിർത്തിയ സമയം മറ്റൊരു കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. മൂവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധ്യാപികയുടെ ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.