28 February 2026, Saturday

Related news

February 27, 2026
February 26, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 21, 2026
February 18, 2026
February 14, 2026
February 10, 2026

പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിൻ്റെ മർദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ

Janayugom Webdesk
പാലക്കാട്
September 10, 2025 4:33 pm

പാലക്കാട് പുതുപ്പരിയാരം മാട്ടുമന്ദ ചോളോട് സ്വദേശിനിയായ മീരയെ(29) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അനൂപിന്റെ മർദനമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിൻ്റെ മർദനത്തെ തുടർന്ന് മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാമെന്ന് വീട്ടുകാർ പറഞ്ഞിരുന്നെങ്കിലും, രാത്രിയോടെ ഭർത്താവ് നിർബന്ധിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

ഇന്ന് രാവിലെ ഹേമാംബിക നഗർ പൊലീസാണ് മീര മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഒരു വർഷം മുൻപാണ് പുതുപ്പരിയാരം സ്വദേശി അനൂപുമായുള്ള മീരയുടെ രണ്ടാം വിവാഹം നടന്നത്. അനൂപ് നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് മീര പരാതി പറഞ്ഞിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.