26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 21, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

പാലക്കാട് യുവതിയെ തീകൊളുത്തിയ സംഭവം; അക്രമിയും മരിച്ചു

Janayugom Webdesk
പാലക്കാട്
April 14, 2024 2:16 pm

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

പട്ടിത്തറ പൂലേരി കാങ്കാത്ത് പടി ശിവൻ പ്രമ ദമ്പതികളുടെ പ്രവിയയാണ് (32) മരിച്ചത്. മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം. ഞായറാഴ്ച രാവിലെ എട്ട് ഓടെ പ്രവിയ സ്കൂട്ടിയിൽ അവർ ജോലി ചെയ്യുന്ന പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴി കൊടുമുണ്ട തീരദേശ റോട്ടിൽ വെച്ചാണ് സംഭവം. കത്തി ഉപയോഗിച്ച് വയറിൽ കുത്തിയശേഷം കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry: Palakkad woman was set on fire; The assailant also died
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.