23 June 2024, Sunday

Related news

June 10, 2024
May 31, 2024
May 30, 2024
May 22, 2024
May 16, 2024
May 6, 2024
April 27, 2024
April 18, 2024
April 17, 2024
March 22, 2024

പലസ്തീന്‍ ഐക്യദാര്‍ഢ്യം: ബിനോയ് വിശ്വം കത്തയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2024 8:42 pm

ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷ(ഐപ്സോ)നും പലസ്തീൻ സോളിഡാരിറ്റിയും ചേർന്ന് ജന്തർ മന്ദറില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിൽ ഇടപെടണമെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

റഫയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുമായി പൊരുത്തപ്പെടുന്നതാണ് പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം. പലസ്തീൻ ജനതയുടെ സ്ഥിരമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും 1967ന് മുമ്പുള്ള അതിർത്തികള്‍ നിശ്ചയിച്ച് സമ്പൂർണ രാജ്യ പദവി ഉൾപ്പെടെ പലസ്തീൻ ഉന്നയിച്ച ആവശ്യങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം കത്തിൽ പറഞ്ഞു.

Eng­lish Summary:Palestine Sol­i­dar­i­ty: Benoy Vish­wam Sends Letter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.