
നിർമാണം പൂർത്തിയായ കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ നടപടിയാകുന്നു. സാങ്കേതികക്കുരുക്കുകൾ തീർക്കാൻ രണ്ടുദിവസം വേണമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പള്ളിക്കര റെയില്‍വേ മേല്‍പ്പാലം തുറന്നു കൊടുക്കുന്നതോടെ പാലം തുറക്കുന്നതോടെ കൊച്ചി മുതൽ പനവേൽ വരെയുള്ള ദേശീയപാതയിലെ അവസാന ലെവൽ ക്രോസ് ഓർമ്മയാകും. കലക്ടർ കെ ഇമ്പശേഖരന്റെ നേതൃത്വത്തിൽ ശനിയാഴ്ചയുണ്ടായ ഇടപെടലാണ് പാലം തുറക്കാനുള്ള ശ്രമങ്ങൾക്ക് വേഗമായത്. നിലവിലുള്ള റെയില്‍വേ ഗേറ്റ് റെയിൽപ്പാളത്തിലെ അറ്റകുറ്റപണികൾക്കായി 15 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. പള്ളിക്കര ലെവൽ ക്രോസ് അടക്കുമ്പോൾ ഗതാഗതം ദുരിതമാകുമെന്ന ജനങ്ങളുടെ പരാതിയെത്തുടർന്നായിരുന്ന കലക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് പാലം തുറന്നു കൊടുക്കാനുള്ള നടപടി വേഗത്തിലായത്. മഴ ശക്തിപ്പെടും മുമ്പ് പാലം ഗതാഗതത്തിന് തുറക്കാൻ നടപടിയുണ്ടാകണമെന്ന് കലക്ടർ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി നിലവില്‍ ഭാരപരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ ഓഡിറ്റ് നടപടികളും പൂർത്തിയായി. റെയിൽവേയുടെ എൻഒസിയാണ് ഇനി ലഭിക്കാനുള്ളത്. ഇതിനായി കാത്തിരിക്കുകയാണ്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2018ലാണ് മേൽപ്പാലത്തിൻ്റെ പ്രവർത്തി ആരംഭിക്കുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ പള്ളിക്കര മേൽപ്പാലം അനുവദിച്ചതായി പ്രഖ്യാപനം വന്നിരുന്നുവെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് നിര്‍മ്മാണം ആരംഭിക്കാത്ത ഘട്ടത്തില്‍ അന്നത്തെ എം പിയായിരുന്ന പി കരുണാകരന്റെ നേതൃത്വത്തില്‍ നടത്തിയ വലിയ സമരങ്ങളുടെ ഒടുവിലാണ് നിര്‍മ്മാണം ആരംഭിച്ചത്. 260 ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ അന്ന് ആദ്യം ഉറപ്പു നല്‍കിയത്. 2019 ൽ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്ക ക്കെടുതിയും, കോവിഡിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ലോക്ക് ഡൗണും,അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കും നിർമ്മാണത്തിന്റെ വേഗത കുറച്ചു. 2021ൽ പണി പൂർത്തീകരിക്കേണ്ടതെങ്കിലും 2020ൽ തന്നെ പണി പൂർത്തികരിക്കുമെന്ന് ഒരുഘട്ടത്തില്‍ കരാറുകാരായ എറണാകുളത്തെ ഇ കെ കെ ഇൻഫ്രാസ്ട്രെക്‌ചർ കമ്പനി അധികൃതർ അറിയിച്ചിരുന്നു.
കോവിഡിനെത്തുടർന്ന് പിന്നീട് കരാർ നീട്ടിനൽകി. 64.44 കോടി രൂപ ചെലവിൽ പണിത മേൽപ്പാലത്തിന് 780 മീറ്റർ നീളവും 45 മീറ്റർ റോഡ് വീതിയുമുണ്ട്. കോവിഡ് കാലം, കനത്ത മഴ, സാങ്കേതിക അനുമതി തുടങ്ങിയവയെ അതിജീവിച്ചാണ് ഇപ്പോൾ പാല നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. മേൽപ്പാലം പണി പൂർത്തിയായേ ശേഷം 2022 ഫെബ്രുവരി മുതൽ എട്ടുമാസത്തോളം റെയിൽവേയുടെ ഭാഗത്തു നിന്ന് ചെയ്യേണ്ടേ കോമ്പസിറ്റ് ഗർഡർ സ്ഥാപിക്കേണ്ടതിനുള്ള അനുമതിക്കായി കാത്തുകിടക്കേണ്ടി വന്നു. ജൂണ്‍ ആദ്യവാരത്തി ഒരു ഭാഗത്തു കൂടി വാഹനം കടത്തിവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോഡ് ടെസ്റ്റിങ് ഉൾപ്പെടെ പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതർക്ക് ഇതിന്റെ രേഖകൾ അയച്ചിരുന്നു. എന്നാൽ കാര്യംകോട് ഭാഗത്തേക്ക് ഇറങ്ങുന്ന അപ്രോച്ച് റോഡ് പൂർത്തിയാകാതെ പഴയ റോഡിലേക്കു കട്ട് ചെയ്ത് ഇറക്കുന്നത് അപകടത്തിനിടയാക്കുമെന്ന ധാരണയിൽ തീരുമാനം നീണ്ടു. നിലവിൽ കാര്യംകോട് ഭാഗത്തേക്കുള്ള അപ്രോച്ച് റോഡും പൂർത്തിയായിട്ടുണ്ട്. പാലത്തിന് മുകളിൽ ഇരുവശങ്ങളിലുമായി വിളക്കുകളും സ്ഥാപിച്ചു കഴിഞ്ഞു. കൊച്ചി മുതൽ പനവേൽ വരെയുള്ള ദേശീയപാതയില്‍ നിലവില്‍ റയിൽവേ ഗേറ്റുള്ള ഏക സ്ഥലമാണ് പള്ളിക്കര.
english summary;Pallikkara railway flyover has been completed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.