18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
October 11, 2024
October 11, 2024
October 3, 2024
October 1, 2024
September 27, 2024
September 9, 2024
September 2, 2024
September 1, 2024
August 29, 2024

പഞ്ചായത്ത് ജെട്ടി ഒഫീഷ്യൽ ടീസർ ചലച്ചിത്ര പ്രവർത്തകരുടെ പേജിലൂടെ പ്രകാശനം ചെയ്തു

Janayugom Webdesk
July 14, 2024 12:50 pm

മോഹൻലാൽ, മഞ്ജു വാര്യർ, കഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ആൻ്റെണിവർഗീസ്, ഷാഫി, അജു വർഗീസ് നവ്യാ നായർ, മഞ്ജുപിള്ള, സുരഭിലഷ്മി, അന്നാ രേഷ്മരാജൻ, അനുശ്രീ ലിയോണാ ലിഷോയ് ധ്യാൻ ശ്രീനിവാസൻ ‚ജിയോ ബേബി എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ പഞ്ചായത്തു ജെട്ടി എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തു. മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രേഷകരെ ഏറെ ചിരിപ്പിച്ച മണികണ്ഠൻ പട്ടാമ്പിയും, സലിം ഹസ്സനും ചേർന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.

 

സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം ജൂലൈ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തു ന്നതിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. പ്രേം പെപ് കോയും ബാലൻ കെ.മങ്ങാട്ടുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് പരിമിതമായ യാത്രാ സൗകര്യം മാത്രമുള്ള ഒരു തീരദേശത്തിൻ്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്.

ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ … രാഷ്ടീയക്കാരുടെ രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും ഈ ചിത്രത്തിലൂടെ, സമകാലീന പ്രശ്നങ്ങളോടെ തന്നെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ.
ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിൻ്റെ പ്രതീകങ്ങളാണ്.

ഒരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പഞ്ചായത്തിൻ്റെ പ്രസിഡൻ്റും, മെംബർമാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. വളരെ റിയലിസ്റ്റിക്കായും ഒപ്പംനർമ്മത്തിൻ്റെ അകമ്പടിയോടെയുമവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്ന ഓരോ വിഷയങ്ങളും നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ തന്നെയാകുന്നത് ഈ ചിത്രത്തെ പ്രേക്ഷകനുമായി ഏറെ അടുപ്പിക്കുന്നതാണ്. മറിമായത്തിലെ മുഴുവൻ അഭിനേതാക്കൾക്കൊപ്പം തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി ‚സ് ഹോ ശ്രീകുമാർ , ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരാണ് പ്രധാന താരങ്ങൾ സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം — ക്രിഷ് കൈമൾ, എഡിറ്റിംഗ് — ശ്യാം ശശിധരൻ, കലാസംവിധാനം ‑സാബു മോഹൻ
മേക്കപ്പ് — ഹസൻ വണ്ടൂർ. കോസ്റ്റ്യും — ഡിസൈൻ — അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ‑രാജേഷ്
അടൂർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് ‑അശ്വിൻ മോഹൻ — അനിൽ അലക്സാണ്ടർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് — പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട് ’ ഓഫീസ് നിർവ്വഹണം — ജിതിൻ’ ടി.വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ — അതുൽ അശോക്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി.
വാഴൂർ ജോസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.