8 January 2026, Thursday

Related news

December 30, 2025
December 27, 2025
December 27, 2025
November 17, 2025
November 2, 2025
October 28, 2025
October 26, 2025
October 22, 2025
October 17, 2025
September 11, 2025

പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചുമതലയേറ്റു; ആര്‍ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Janayugom Webdesk
തിരുവനന്തപുരം
December 27, 2025 10:23 pm

സംസ്ഥാനത്ത് ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരും വെെസ് പ്രസിഡന്റുമാരും ചുമതലയേറ്റു. മുന്നണി ബന്ധങ്ങള്‍ മാറിമറിഞ്ഞ ചിലയിടങ്ങളിൽ നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷരെ കണ്ടെത്തിയത്. ഏതാനും തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ ഡോ. ആര്‍ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. വൈസ് പ്രസിഡന്റായി സിപിഐ(എം) പ്രതിനിധി എസ് ആര്‍ അരുണ്‍ബാബുവും ചുമതലയേറ്റു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ വി പ്രിയദർശിനി അധികാരമേറ്റു. കല്ലമ്പലം ഡിവിഷന്‍ പ്രതിനിധിയായ പ്രിയദർശിനി 15 വോട്ടുകൾ നേടി. യുഡിഎഫിന്റെ ആഗ്നസ് റാണിക്ക് 13 വോട്ട് ലഭിച്ചു. നാവായിക്കുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ബി പി മുരളി വൈസ് പ്രസിഡന്റായി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സാബു എബ്രഹാമിനെയും വൈസ് പ്രസിഡന്റായി സിപിഐയിലെ കെ കെ സോയയെയും തെരഞ്ഞെടുത്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വാഴാനി ഡിവിഷനില്‍ നിന്നുള്ള മേരി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിപിഐയിലെ ടി കെ സുധീഷിനെ തെരഞ്ഞെടുത്തു. 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മില്ലി മോഹൻ കൊട്ടാരത്തിലും വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ കെ കെ നവാസും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി കെ ജി രാധാകൃഷ്ണനും വൈസ് പ്രസിഡന്റാായി സിന്റ ജേക്കബും അധികാരമേറ്റു. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ടി ഷബ്ന വൈസ് പ്രസിഡന്റായും ചുമതലയേറ്റു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി പി എ ജബ്ബാർ ഹാജിയും വൈസ് പ്രസിഡന്റായി എ പി സ്മിജിയും തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ഷീല സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ടി എസ് സിദ്ദിഖ്‌ ആണ് വൈസ് പ്രസിഡന്റ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പും വൈസ് പ്രസിഡന്റായി ബിന്ദു സെബാസ്റ്റ്യനും വിജയിച്ചു. എല്‍ഡിഎഫിലെ എ മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഷീന സനൽകുമാർ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ടി എം ശശി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും എന്‍ സരിത വെെസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും തെരഞ്ഞെടുക്കപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.