
ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കജ് ഭണ്ഡാരിക്കും, ഗോവര്‍ധനും പങ്ക്. ഇതുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നു. ഇരുവരുടേയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ഇരുവർക്കും പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴിയും നൽകിയിരുന്നു.
കുറ്റം മറയ്ക്കുന്നതിലും ഇരുവർക്കും പങ്കുണ്ട്.സ്വർണം പൂശാനെന്ന വ്യാജേന കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് മാറ്റിയത് പങ്കജ് ഭണ്ഡാരി മേധാവിയായ സ്മാർട്ട് ക്രിയേഷൻസിൽ വച്ചായിരുന്നു. ഇയാളിൽ നിന്നും സ്വർണം വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധനായിരുന്നു. ഗോവർധനിൽ നിന്നും കണ്ടെത്തിയത് 470 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പ്രതികളുടെ അറസ്റ്റ് നിർണായകമായിരുന്നെന്നും എസ് ഐ ടി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.