
ഹിമാചലിൽ പാരാഗ്ലൈഡർ തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. സാങ്കേതിക തകരാറിനെ തുടർന്ന് ആകാശത്ത് വെച്ച് ബാലൻസ് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. പൈലറ്റായ മോഹൻ സിങാണ് മരിച്ചത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ബിർ ബില്ലിങ് പാരാഗ്ലൈഡിങ് സൈറ്റിലാണ് സംഭവം. സംഭവത്തെ തുടർന്ന് എല്ലാ പാരാഗ്ലൈഡിങ് പ്രവർത്തനങ്ങളും ഒരു ദിവസത്തേക്ക് നിർത്തിവച്ചു.
ലോഞ്ചിംഗ് പോയിന്റിന് തൊട്ട് താഴെയുള്ള സ്ഥലത്താണ് പാരാഗ്ലൈഡർ തകർന്നു വീണത്. നാട്ടുകാരും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി പൈലറ്റിനെയും വിനോദസഞ്ചാരിയെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ മോഹൻ സിങ് വഴിമധ്യേ മരിക്കുകയായിരുന്നു. പരിക്കേറ്റ ടൂറിസ്റ്റ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.