13 December 2025, Saturday

Related news

December 6, 2025
December 1, 2025
November 26, 2025
November 25, 2025
November 22, 2025
November 7, 2025
November 7, 2025
November 6, 2025
November 5, 2025
November 4, 2025

പത്തനംതിട്ടയിലെ പാറമട അപകടം; ഒരു മരണം, രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും

Janayugom Webdesk
കോന്നി
July 7, 2025 6:40 pm

കോന്നി പയനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു മരണം. ഒരു തൊഴിലാളി ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. സംഭവത്തില്‍ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. എൻഡിആർഎഫ് സംഘം തിരുവല്ല‌യിൽ നിന്ന് തിരിച്ചതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കൊല്ലം, കോട്ടയം ജില്ലകളിലെ കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെക്ക് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.