പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പരോൾ ഉൾപ്പെടെ 20 വർഷം ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാറിന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷാ ഇളവ് നൽകിയത്. വധശിക്ഷയ്ക്ക് പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ.
പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. 2015 മേയ് 16ന് ആയിരുന്നു സംഭവം. ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്ര കുമാർ മോഷണത്തിനിടെ മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. വീടിനോടു ചേർന്നുള്ള ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണം ഉറപ്പാക്കാൻ വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു.
English Summary: Parampuzha Massacre: Accused’s death sentence commuted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.