21 February 2026, Saturday

Related news

February 21, 2026
February 18, 2026
February 17, 2026
January 25, 2026
January 25, 2026
December 21, 2025
December 10, 2025
December 8, 2025
December 5, 2025
November 16, 2025

വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം; നിയമത്തിൽ ഭേദഗതി?

Janayugom Webdesk
അഹ്മദാബാദ്
February 21, 2026 12:36 pm

ഗുജറാത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മാതാപിതാക്കളെ വിവരമറിയിക്കണമെന്നതുൾപ്പടെ പ്രണയവിവാഹങ്ങളിൽ ഭേദഗതിയുമായി ഗുജറാത്ത് സർക്കാർ. നിയമസഭയിൽ ഭേദഗതി അവതരിപ്പിച്ച ഉപമുഖ്യമന്ത്രി ഹർഷ സംഘവിയാണ് പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്. സർക്കാർ പ്രണയവിവാഹത്തിന് എതിരല്ലെന്നും പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കാനുമാണ് ഭേദഗതിയിലൂ​ടെ ലക്ഷ്യമിടുന്നതെന്നും ഹർഷ സംഘവി പറഞ്ഞു.

പുതിയ മാർഗനിർദേശം പ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വധൂവരന്മാർ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടോ എന്ന സത്യവാങ്മൂലം സമർപ്പിക്കണം. ശേഷം അസിസ്റ്റന്റ് രജിസ്ട്രാർ വഴി ഇരുവരുടെയും മാതാപിതാക്കൾക്ക് ഫോൺവഴിയോ നേരിട്ടോ ഔദ്യോഗിക അറിയിപ്പ് നൽകും. അപേക്ഷകളിൽ വധൂവരൻമാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെയും പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്ന് വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാറാണ് പിന്നീട് പരി​ഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും.

രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് പട്ടേൽ, ഠാക്കൂർ, ക്ഷത്രിയ തുടങ്ങിയ സമുദായങ്ങൾ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.