പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ആളൊഴിഞ്ഞ പ്രദേശത്തെ തോടരികില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം സ്വദേശി മുക്ഷിദുൽ ഇസ്ലാം (31), ഭാര്യ മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ ഒഴിവാക്കുന്നതിനായി രണ്ടുപേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് മൃതശരീരം ഉപേക്ഷിച്ചത്. ഒക്ടോബർ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ മരണകാരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് പെരുമ്പാവൂർ പൊലീസ് ദമ്പതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയത്.
നാട്ടിൽനിന്ന് സംഭവദിവസം തന്നെ കടന്നുകളഞ്ഞ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചുവെങ്കിലും പാലക്കാട് വച്ച് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് പൊലീസ് അസമിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതശരീരം മാതാപിതാക്കൾ തിരിച്ചറിഞ്ഞ ശേഷം പൊലീസിന്റെ നേതൃത്വത്തിൽ വെങ്ങോല പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
English Summary: Parents arrested in case of mu rder of toddler
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.