23 January 2026, Friday

Related news

January 17, 2026
January 15, 2026
January 9, 2026
January 5, 2026
December 24, 2025
December 19, 2025
December 18, 2025
December 17, 2025
December 15, 2025
December 15, 2025

മക്കളിൽനിന്നു മാതാപിതാക്കൾക്ക് മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിക്കാം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 31, 2023 10:11 pm

മക്കളിൽനിന്നു മാതാപിതാക്കൾക്കു മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നൽകാൻ കോടതികൾ നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ മുൻകാല പ്രാബല്യത്തോടെ ജീവിതച്ചെലവ് നൽകുന്നത് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മക്കളിൽനിന്നു മുൻകാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു നൽകിയ ഹർജി മലപ്പുറം കുടുംബക്കോടതി തള്ളിയതിനെതിരെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട, 80 വയസ് കടന്ന പിതാവ് നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

മുൻകാല പ്രാബല്യത്തോടെ ജീവനാംശം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നു വിലയിരുത്തിയായിരുന്നു കുടുംബക്കോടതി ഹർജി തള്ളിയത്. ക്രിസ്ത്യൻ വിവാഹനിയമത്തിൽ ഭാര്യയ്ക്കും മക്കൾക്കുമുള്ള ജീവനാംശത്തിന്റെ കാര്യം പോലും പറയുന്നില്ല. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും ജീവനാംശത്തിന്റെ കാര്യത്തിൽ മുൻകാല പ്രാബല്യം പറയുന്നില്ല.
എന്നാൽ, സമൂഹം പിന്തുടരുന്ന ആചാരരീതികളുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമതത്വങ്ങൾ രൂപപ്പെടുന്നതെന്നും ഇവിടെ കക്ഷികൾ പിന്തുടരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിതക്രമം പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവി ജീവിതത്തിനുള്ള ചെലവ് ആവശ്യപ്പെടാന്‍ നിയമപ്രകാരം സാധ്യമാണെങ്കിൽ മുൻകാല ജീവിതത്തിന്റെ ചെലവ് ആവശ്യപ്പെടുന്നതും നിഷേധിക്കാനാവില്ല. തങ്ങളുടെ ആവശ്യങ്ങളെല്ലാം മക്കൾ നിറവേറ്റുമെന്ന വിശ്വാസത്തിൽ ആത്മാഭിമാനമുള്ള മാതാപിതാക്കൾ കോടതിയെ സമീപിക്കാൻ മടിക്കും. ഇങ്ങനെ മക്കളോട് ക്ഷമയും ആദരവും കാണിച്ചിട്ടുണ്ടെങ്കിൽ അത് മുതലെടുത്ത് മുൻകാല പ്രാബല്യം നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: Par­ents can grant alimo­ny from chil­dren with ret­ro­spec­tive effect: HC

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.