4 March 2026, Wednesday

Related news

March 4, 2026
February 28, 2026
February 23, 2026
February 14, 2026
February 10, 2026
February 6, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026

മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​; മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പിഴയും

Janayugom Webdesk
ഇ​രി​ങ്ങാ​ല​ക്കു​ട
May 28, 2025 6:17 pm

മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും വിധിച്ച് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി. കോ​ടാ​ലി ഇ​ഞ്ച​ക്കു​ണ്ട് കു​ണ്ടി​ൽ വീ​ട്ടി​ൽ സു​ബ്ര​ന്റെ മ​ക​ൻ അ​നീ​ഷി​നെ​യാ​ണ്(41) ശി​ക്ഷി​ച്ച​ത്. മാ​താ​പി​താ​ക്ക​ളാ​യ സു​ബ്ര​ൻ (65), ച​ന്ദ്രി​ക (62) എ​ന്നി​വ​രെ​യാ​ണ് അ​നീ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സു​ബ്ര​ന്റെ കൈ​വ​ശ​മു​ള്ള 17.5 സെ​ന്റി​ൽ​നി​ന്ന് ആ​റ് സെ​ന്റ് പ്ര​തി​ക്ക് ഭാ​ഗം​വെ​ച്ച് കൊ​ടു​ക്കാ​ത്ത​തി​ലും പ്ര​തി​യും മാ​താ​പി​താ​ക്ക​ളു​മാ​യി സ്ഥി​ര​മാ​യി ഉ​ണ്ടാ​കാ​റു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ള്ള വി​രോ​ധ​ത്താ​ലും കൊ​ല ന​ട​ന്ന​താ​യാ​ണ് കേ​സ്. പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ഒരു ല​ക്ഷം രൂ​പ പി​ഴ​യും വിധിച്ചു. പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം ഒ​രു വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വ് അനുഭവിക്കണം. മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം അ​ധി​ക ക​ഠി​ന വിധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.