15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 27, 2024
September 6, 2024
September 5, 2024
July 26, 2024
June 23, 2024
June 2, 2024
May 30, 2024
May 11, 2024
April 16, 2024

പാരീസ് ബാറിൽ വെടിവയ്പ്പ്; ഒരു മരണം

Janayugom Webdesk
July 19, 2022 8:49 am

ഫ്രാൻസ് തലസ്ഥാനമായ പാരീസിലൂണ്ടായ വെടിവയ്പ്പിൽ ഒരു മരണം. ബാറിൽ സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വാഹനത്തിൽ എത്തിയ രണ്ടു പേർ ടെറസിൽ ഇരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഷൂട്ടർമാരിൽ ഒരാളെ ബാറിന്റെ രക്ഷാധികാരികൾ പിടികൂടിയെന്നും ജില്ലാ മേയർ ഫ്രാങ്കോയിസ് വോഗ്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംശയിക്കുന്നവരുടെയും ഇരകളുടെയും ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഇൻഡിയാനയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗ്രീൻവുഡ് പാർക്ക് മാളിൽ വെടിവയ്പ്പ് നടന്ന വിവരം ഇൻഡിയാന ഗ്രീൻവുഡ് മേയർ മാർക്ക് മിയറാണ് പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.

ആയുധ ധാരിയായ വ്യക്തിയാണ് വെടിവയ്പ്പ് നടത്തിയതെന്നും മിയർ വ്യക്തമാക്കി. അക്രമിയെ കുറിച്ച് വിവരം നൽകാൻ ദൃക്സാക്ഷികളോട് പൊലീസ് നിർദ്ദേശം നൽകിയിരുന്നു.

അമേരിക്കയിൽ തുടർച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം മാത്രം 40, 000 പേരാണ് അമേരിക്കയിൽ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതെന്ന് ഗൺ വയലൻസ് ആർക്കൈവ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Eng­lish summary;Paris bar shoot­ing; a death

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.