17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 10, 2025
January 11, 2025
November 4, 2024
October 7, 2024
September 23, 2024
September 3, 2024
August 23, 2024
August 12, 2024
August 10, 2024

പാരിസ് ഒളിമ്പിക്സ് 2024; നീരജേ ഇനിയും ദൂരേക്ക്

Janayugom Webdesk
പാരിസ്
July 18, 2024 10:01 pm

പാരിസ് ഒളിമ്പിക്സില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിറങ്ങുന്നത്. ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയുള്ള താരമാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ താരം സ്വര്‍ണം നേടിയിരുന്നു. നീരജ് സുവര്‍ണ നേട്ടം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടോക്യോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് സുവര്‍ണ നേട്ടത്തോടെ ചരിത്രത്തില്‍ തന്റെ പേര് എഴുതി വച്ചത്. ഇത്തവണ മികച്ച ഫിറ്റ്‌നസോടെ ഇറങ്ങുന്ന നീരജ് ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ നേടിത്തരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ നീരജിന് വെല്ലുവിളിയുയര്‍ത്തി ചിലര്‍ എത്തുന്നുണ്ട്.

യാക്കൂബ് വാദ്‌ലെഹ്

ടോക്യോ ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെഹ് ഇത്തവണ സ്വര്‍ണദൂരത്തേക്ക് ജാവലിന്‍ എറിയാനാകുമെത്തുക. മികച്ച പ്രകടനം 90.88 മീറ്റര്‍. നീരജിന് വെല്ലുവിളിയുയര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണ് യാക്കൂബ്.

ജൂലിയന്‍ വെബര്‍

ലോക മൂന്നാം നമ്പര്‍ താരമായ ജര്‍മ്മന്റെ ജൂലിയന്‍ വെബര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന താരമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ജര്‍മ്മന്‍ ചാമ്പ്യന്‍ഷിപ്പില്‍ 88.72 മീറ്റര്‍ ജാവലിന്‍ പായിച്ചതാണ് സമീപ കാലത്തെ മികച്ച പ്രകടനം.

ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്

രണ്ട് തവണ ലോക (2019, 22) ചാമ്പ്യനായ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണമെഡല്‍ ദൂരത്തേക്ക് എറിയാന്‍ സാധിക്കുന്ന താരമാണ്. അതിനാല്‍ തന്നെ നീരജിന്റെ പ്രധാന എതിരാളി കൂടിയാകും ആന്‍ഡേഴ്സണ്‍.

അര്‍ഷാദ് നദീം

പാകിസ്ഥാന്റെ അര്‍ഷാദ് നദീം നീരജിന് വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. ഏഷ്യന്‍ ഗെ­യിംസില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അടുത്തിടെ നേടിയ താരമാണ് നദീം.

Eng­lish sum­ma­ry : Paris Olympics 2024; Neer­aj is still far away

Yuu may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.