രാജ്യത്തെ അതിവേഗക്കോടതികള്‍ക്ക് വേഗം പോരെന്ന് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇത്തരം കോടതികളില്‍ മാത്രം 1.84 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നതായും നിയമ-പഴ്സണല്‍കാര്യ സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജഡ്ജിമാരുടെ ഒഴിവുകള്‍, ഇഴഞ്ഞുനീങ്ങുന്ന നടപടിക്രമങ്ങള്‍, തുടര്‍ച്ചയായി അവധിക്കുവയ്ക്കല്‍ എന്നിവയാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2018 ലെ ക്രിമിനല്‍ നിയമ ഭേദഗതിയിലൂടെയാണ് അതിവേഗക്കോടതികള്‍ സ്ഥാപിച്ചത്. ഇവയുടെ പ്രവര്‍ത്തനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയമാണ്.
English Summary: Parliamentary committee says fast track courts are not fast enough
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.