24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025

പാര്‍ലമെന്റ്-നിയമസഭാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുന്നു;

 നിയമനിര്‍മ്മാണം പാളുന്നു  ഏറ്റവും കൂടുതല്‍ ദിവസം സഭ ചേരുന്നത് കേരളത്തില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2025 11:11 pm

ഇന്ത്യയില്‍ പാര്‍ലമെന്റ്, നിയമസഭാ നടപടികള്‍ ഗണ്യമായി ഇടിയുന്നു. ഇതിന്റെ ഫലമായി നിയമനിര്‍മ്മാണം ഇഴയുന്നതായും രേഖകള്‍. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചാണ് രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയും സംസ്ഥാന നിയമസഭകളും സമ്മേളന ദിവസങ്ങള്‍ വെട്ടിച്ചുരുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 

സഭാസമ്മേളന ദിവസങ്ങള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി ലോക‌്സഭാ സ്പീക്കര്‍ ഓംബിര്‍ളയും അടുത്തിടെ രംഗത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറക് ഒബ്രിയാന്‍ ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റ് സമ്മേളന ദിവസങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. സ്വകാര്യ ബില്‍ അവതരിപ്പിച്ച ഡെറക് ബജറ്റ് സമ്മേളന ദിവസം 100 ആയി ഉയര്‍ത്തണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാന നിയമസഭാ സമ്മേളന ദിവസം വെട്ടിച്ചുരുക്കുന്ന പ്രവണതയും രാജ്യത്ത് ക്രമാതീതമായി ഉയരുകയാണ്. അടുത്തിടെ മധ്യപ്രദേശ് ബജറ്റ് സമ്മേളനം 21 ദിവസമായി ആദ്യം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് ഒമ്പത് ദിവസമായി വെട്ടിക്കുറച്ച നടപടിയെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഗോവയില്‍ ശൈത്യകാല സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയ സര്‍ക്കാര്‍ നടപടി ഭരണഘടനയോടുള്ള അവഹേളമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനാധിപത്യ കശാപ്പാണ് സമ്മേളന ദിവസം വെട്ടിച്ചുരുക്കിയതിലൂടെ ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു. ശൈത്യകാല സമ്മേളനം നാല് ദിവസമായി വെട്ടിക്കുറച്ച നടപടിയില്‍ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുകയും ചെയ്തു. 

സംസ്ഥാന നിയമസഭകളിലേക്ക് വന്നാല്‍ നിയമനിര്‍മ്മാണ ദിവസം 22 സംസ്ഥാനങ്ങളിലും ഇടിയുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലും രാജസ്ഥാനിലും വര്‍ഷത്തില്‍ 20 മുതല്‍ 28 ദിവസം വരെ മുന്‍കാലത്ത് സഭ ചേര്‍ന്നിരുന്നത് 25, 27 ആയി കുറഞ്ഞു.
തെലങ്കാനയിലാണ് സഭാനടപടികള്‍ റെക്കോഡ് വേഗത്തില്‍ ഇടിഞ്ഞത്. കേവലം 15 മുതല്‍ 26 ദിവസങ്ങളിലേക്ക് സമ്മേളന കാലയളവ് വെട്ടിക്കുറച്ചു. രാജ്യത്തെ നിയമസഭകളില്‍ കേരളത്തിലാണ് ഏറ്റവും കുടുതല്‍ സമ്മേളനം ദിവസം നിയമനിര്‍മ്മാണത്തിനായി ചേരുന്നത്. പ്രതിവര്‍ഷം 40 ദിവസം കേരളം നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കുന്നു. തൊട്ടുപിന്നില്‍ 35 ദിവസവുമായി പശ്ചിമബംഗാളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.