28 January 2026, Wednesday

Related news

January 28, 2026
January 14, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളോടെ തുടക്കം

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2026 2:44 pm

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് പ്രതിഷേധങ്ങളോടെ തുടക്കം. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള രാഷ്ട്രപതി ദ്രൗപതി മൂര്‍മുവിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ഉപജീവന മിഷൻ — ഗ്രാമീൺ നിയമത്തെ രാഷ്ട്രപതി പരാമർശിച്ചതോടെയാണ് പാർലമെന്റ് മുദ്രാവാക്യങ്ങളാൽ പ്രകമ്പനം കൊണ്ടത്.

തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതും പദ്ധതിയുടെ സ്വഭാവം മാറ്റിയതും പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ, പുതിയ നിയമം വഴി 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും ഗ്രാമീണ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

രാജ്യത്തെ 95 കോടി ജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണം ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നും രാഷ്ട്രപതി പറഞ്ഞു. സഭയിൽ ബഹളം തുടർന്നതോടെ ഭരണ‑പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി. വരും ദിവസങ്ങളിൽ വിബിജി ആർഎഎം ജി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്ധമാകാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.