28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025

മേഘ വിസ്‌ഫോടനം;ഹിമാചലിലെ ലേ മണാലി റോഡിന്റെ ഒരു ഭാഗം അടച്ചു

Janayugom Webdesk
മണാലി
July 25, 2024 12:26 pm

ഹിമാചലിലെ കുളു ജില്ലയില്‍ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ വെള്ളം പൊക്കം മൂലം വാഹന ഗതാഗതത്തിനായി ദേശീയപാത‑3ലെ ഒരു ഭാഗം അടച്ചതായി പൊലീസ് അറിയിച്ചു.സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മണാലി മേഖലയിലെ അഞ്ചനി മഹാദേവ് മേഖലയിലുണ്ടായ മേഘ വിസ്‌ഫോടനം ദേശീയപാത‑3ലെ ദുണ്ഡിക്കും പല്‍ചാന്‍ പാലത്തിനും ഇടയിലുള്ള ഭാഗത്തെ ബാധിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു.അടല്‍ ടണലിന്റെ നോര്‍ത്ത് പോര്‍ട്ടല്‍ വഴി ലാഹൗളില്‍ നിന്നും സ്പിതിയില്‍ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങിലേക്ക് തിരിച്ച് വിട്ടതായി ലഹൗള്‍ സ്പിതി പൊലീസ് അറിയിച്ചു.അതേസമയം അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയില്‍ ഉണ്ടായേക്കാവുന്ന
അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാംഗ്ര ജില്ലയിലെ 1ഉം കിനാനൂരിലെ 2ഉം മണ്ഡിയിലെ 12ഉം ഉള്‍പ്പെടെ മൊത്തം 15 റോഡുകളാണ് വാഹന ഗതാഗതത്തിനായി അടച്ചിരിക്കുന്നത്.ബുധനാഴ്ച രാത്രി 62 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായതായും സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.ഒരു വൈദ്യുത പദ്ധതിക്കും കുറച്ച് വീടുകള്‍ക്കും നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക വൃത്തം ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല.കനത്ത മഴയെത്തുടര്‍ന്ന് ബുധനാഴ്ച പ്രാദേശിക കാലാവസ്ഥാ കേന്ദ്രം ജൂലൈ 28 വരെയുള്ള 4 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ജൂണ്‍ 27ന് കാലവര്‍ഷത്തില്‍ മഴക്കെടുതിയില്‍ 49 ആളുകള്‍ മരണപ്പെടുകയുംഏകദേശം 389 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

Eng­lish Summary;Part Of Himachal’s Leh-Man­ali Road Closed After Cloud­burst Trig­gers Flash Flood
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.