
ഹരിയാനയിലെ സിര്‍സയില്‍ മിസൈലന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ലോഹഭാഗങ്ങള്‍ സുരക്ഷാസേന കണ്ടുക്കെട്ടി. ഫാത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഡല്‍ഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്ഥാന്റെ മിസൈല്‍ ആക്രമണം. ഈ ശ്രമം സൈന്യം തകര്‍ക്കുകയായിരുന്നു. ജയ്സാല്‍മീരിലും, മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്ഥാന്‍ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി.
രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്ഥാന്‍ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും പാക് പ്രകോപനം തുടരുകയാണ്.ഒന്നിലധികം പാകിസ്ഥാന്‍ പോസ്റ്റുകൾ ഇന്ത്യൻ സൈന്യം അടിച്ച് തകർത്തു.
ജമ്മു സെക്ടറിലെ ബിഎസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ തകർത്തുകൊണ്ട് ബിഎസ്എഫ് മറുപടി നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാന്റെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിനായി ഡ്രോണുകളും മറ്റ് യുദ്ധ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.