റണ്‍വേയില്‍ ടയറിന്റെ ഭാഗം കണ്ടതിനെത്തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. കൊച്ചി ബഹറിന്‍ എയര്‍ ഇന്ത്യ വിമാനമാണ് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. ഇന്ന് രാവിലെ 10.45നായിരുന്നു സംഭവം. 104 യാത്രക്കാരും 8 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലത്തിറക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.