21 December 2024, Saturday
KSFE Galaxy Chits Banner 2

പാർട്ടി ഓഫീസ് അക്രമണം ആസൂത്രിതം: കെ പ്രകാശ് ബാബു

Janayugom Webdesk
മുഖത്തല
August 28, 2024 10:15 pm

സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമണം ആസൂത്രിതവും, അപലപനീയവുമായ പ്രവൃത്തിയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. സിപിഎംഡിവൈഎഫ്ഐ തകർക്കപ്പെട്ട സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖത്തലയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കശുവണ്ടി തൊഴിലാളികളെയും, കർഷക തൊഴിലാളികളെയും, മുഖത്തല ചെല്ലപ്പൻപിള്ളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും, അവരുടെ വിയർപ്പിന്റെ ബാക്കിപത്രം ആയിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസ് നിർമ്മിച്ചത്. മാത്രമല്ല ഇവിടെ പ്രവർത്തിക്കുന്ന സി കെ ചന്ദ്രപ്പൻ ലൈബ്രറിയുടെയും പ്രവർത്തനം തടസപ്പെടുത്താനാണ് ഡിവൈഎഫ്ഐക്കാരായ സാമൂഹ്യവിരുദ്ധർ ശ്രമിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.

അക്രമം നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് നടത്തുന്നത്. എത്രയും വേഗം കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തം വീടായ പാർട്ടി ഓഫീസ് തകർത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ആവശ്യപ്പെട്ടു. മന്ത്രി ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി, പിസി വിഷ്ണുനാഥ് എംഎൽഎ. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ. ആർ രാജേന്ദ്രൻ, എ. ഐ വൈഎഫ് ദേശീയ കമ്മിറ്റി അംഗം കെ വിനോദ് കുമാർ തുടങ്ങിയവർ പാർട്ടി ഓഫീസ് സന്ദർശിച്ചു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.