സിപിഐ പാര്‍ട്ടി സ്കൂളിന്റെ കീഴിലുള്ള അധ്യാപകരുടെ പരിശീലനം നടന്നു. സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പാർട്ടി അധ്യാപകർക്കുള്ള പരിശീലനമാണ് നടന്നത്. ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീറും ക്ലാസെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ജയദേവൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു. കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി പങ്കെടുത്തു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കുള്ള പരിശീലനമാണ് നടന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ പാർട്ടി അധ്യാപകർക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.