6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 1, 2024
October 1, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024

തലവനില്ലാതെ ബിജെപി നഡ്ഡക്ക് പകരക്കാരനെ കണ്ടെത്താതെ പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
July 8, 2024 8:02 pm

ലോക് സഭ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനത്തിന്ശേഷവും പാര്‍ട്ടി അധ്യക്ഷനെ നിയമിക്കാനാകാതെ വലഞ്ഞ് ബിജെപി. നിലവിലെ അധ്യക്ഷന്‍ കേന്ദ്രമന്ത്രി ജെപി നഡ്ഡയുടെ കാലാവധി പൂര്‍ത്തിയായിട്ടും പകരക്കാരനെ കണ്ടെത്താന്‍ മോഡിയും അമിത് ഷായും പരക്കംപായുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്നത്. രണ്ട് ടേം പൂര്‍ത്തിയാക്കിയ നഡ്ഡക്ക് അടുത്തിടെ 23 സംസ്ഥാനങ്ങളുടെ അധിക ചുമതല കൂടി നല്‍കിയിരുന്നു. എന്നാല്‍ മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി ജനുവരിയില്‍ വഴിമാറേണ്ട നഡ്ഡക്ക് ലോക് സഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂണ്‍ വരെ സമയം നീട്ടി നല്‍കിയിരുന്നു. രണ്ട് വട്ടം അധ്യക്ഷ പദം അലങ്കരിച്ച നഡ്ഡക്ക് പകരം പുതിയ അധ്യക്ഷന്റെ നിയമനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സമന്വയം സാധ്യമല്ലത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന മോഡിക്കും അമിത് ഷായ്ക്കും ഇതുവരെ പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തത് പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യം ഉയര്‍ത്തിയിരിക്കുകയാണ്. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായാണ് നഡ്ഡയുടെ തെരഞ്ഞെടുപ്പ് എന്നാരോപിച്ച് നേരത്തെ സുബ്രമഹ്ണ്യം സ്വാമി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ ആഭ്യന്തര തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ചതായും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാതി നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതാന്‍ മോഡിയും ഷായും തീരുമാനിച്ചത്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡിന് അധ്യക്ഷനെ തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന വിധമായിരുന്നു പരിഷ്കാരം. എന്നാല്‍ ഇത് ഔദ്യോഗികമായി ഇതുവരെ പാര്‍ട്ടി പരസ്യപ്പെടുത്തിയിട്ടില്ല. ജൂണ്‍ 30 ന്ശേഷവും അധ്യക്ഷ പദവി നീട്ടി നല്‍കാനും പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടിയിലെ കരുത്തന്‍മാര്‍ക്ക് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. നഡ്ഡക്ക് വിനീത ദാസനായ വ്യക്തിയെ കണ്ടെത്തനും ഇരുവര്‍ക്കും സാധിച്ചിട്ടില്ല. ലോക് സഭ തെരഞ്ഞെടുപ്പിലെ നേരിയ വിജയം , ഘടകകക്ഷികളുടെ സമ്മര്‍ദ്ദം , പ്രതിപക്ഷത്തിന്റെ വര്‍ധിത വീര്യത്തോടെയുള്ള തിരിച്ച് വരവ് തുടങ്ങിയ വിഷയങ്ങളില്‍ മോഡിക്കും അമിത് ഷായ്ക്കും നേരെ വിരല്‍ ചൂണ്ടുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നതും അധ്യക്ഷ തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. 

Eng­lish Sum­ma­ry: Par­ty with­out find­ing a replace­ment for BJP Nad­da with­out a leader

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.