
രാഷ്ട്രീയ പാർട്ടികളും നേതാക്കളും സംഘടനകളും ഇന്ന് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് സമൂഹ മാധ്യമങ്ങളിൽ നിന്നാണെന്നും ചില മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും സൃഷ്ടിക്കുന്ന വാർത്തകളിൽ പാർട്ടി പ്രവർത്തകർ വീണുപോകരുതെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി പറഞ്ഞു. പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം വടക്കഞ്ചേരി കെ വി ശ്രീധരൻ നഗറിൽ (ത്രീ സ്റ്റാർ ഓഡിറ്റോറിയത്തിൽ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും രൂക്ഷമായ ഭിന്നതകൾ എന്ന് ദുർവ്യാഖ്യാനം ചെയ്ത് ചിലർ പ്രചരിപ്പിക്കുകയാണ്. അത് ശരിയാണെന്ന് ധരിക്കരുതെന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും സന്തോഷ് കുമാർ പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയൻ കുനിശേരി പതാകയുയർത്തി. ടി സിദ്ധാർത്ഥൻ (കൺവീനര്‍), കെ രാജൻ, കെ ഷാജഹാൻ, എ പ്രഭാവതി, മരുതി മുരുകൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗനടപടികൾ നിയന്ത്രിക്കുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗം ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ രാജാജി മാത്യു തോമസ്, എൻ രാജൻ, വി ചാമുണ്ണി എന്നിവർ സംസാരിച്ചു. ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മൽ ചർച്ച നടക്കും. ദേശീയ കൗൺസിൽ അംഗം മന്ത്രി ജി ആർ അനിൽ അടക്കമുള്ള നേതാക്കൾ സംസാരിക്കും. ഉച്ചകഴിഞ്ഞ് റിപ്പോർട്ട്, പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട് എന്നിവയുടെ അവതരണം നടക്കും. തുടർന്ന് പുതിയ കൗൺസിൽ അംഗങ്ങളെയും സെക്രട്ടറിയേയും തെരഞ്ഞെടുക്കുന്നതോടെ മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് സമാപനമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.