5 March 2026, Thursday

Related news

March 5, 2026
March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026

ഗ്രീസില്‍ യാത്രാ-ചരക്കു ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 36 മരണം , 85 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഏതന്‍സ്
March 1, 2023 10:21 pm

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 മരണം. 85 പേര്‍ക്ക് പരിക്കേറ്റു. ഏതന്‍സില്‍ നിന്ന് തെസലോനിക്കിയിലേക്ക് പോവുകയായിരുന്ന യാത്രാ ട്രെയിനും ലാരിസിലേക്ക് പോകുന്ന ചരക്കു വണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും. കൂട്ടിയിടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ടു ബോഗികള്‍ കത്തി നശിക്കുകയും ചെ­യ്തു. പലരും പൊള്ളലേറ്റാണ് മരിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. യാത്രാ തീവണ്ടിയില്‍ 350 ലേറെ യാത്രക്കാരുണ്ടായിരുന്നു. 250 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.

ചൊവ്വാഴ്ച രാത്രി പ്രാദേശികസമയം 7.30 ഓടെയാണ് അപകടം. ഭൂകമ്പം സംഭവിച്ചുവെന്നാണ് കരുതിയതെന്നും പിന്നീടാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതാണെന്ന് മനസിലായതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ പറഞ്ഞു. ഇറ്റാലിയന്‍ കമ്പനിയായ ഫെ­റോവി ഡെല്ലോ സ്റ്റാറ്റോ ഇറ്റാലിയന്റെ ഉടമസ്ഥതയിലുള്ളതാണ് പാസഞ്ചര്‍ ട്രെയിന്‍. ബോഗികള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന പുക രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി. കനത്ത പുകയ്ക്കിടയില്‍ ട്രെയിനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Eng­lish Summary;Passenger-freight trains col­lide in Greece; 36 death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.