14 February 2026, Saturday

Related news

February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

കോട്ടയത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
August 20, 2024 12:43 pm

കോട്ടയം വൈക്കത്ത് ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ചു. വൈക്കം കച്ചേരി കവലയിൽ അമിത വേഗതയിൽ യുവാക്കൾ ഓടിച്ച ബൈക്കും മറ്റൊരു സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഞായറാഴ്ച വൈകുന്നേരം 4:20 ഓടെയാണ് അപകടമുണ്ടായത്.

ടി.വി പുരം റോഡിലേക്ക് പോകുകയായി യുവാക്കളുടെ ബൈക്കിൽ, പടിഞ്ഞാറേനട റോഡിലൂടെ വരികയായിരുന്ന യാത്രക്കാരന്റെ സ്കൂട്ടർ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ തെറിച്ച് വീഴുകയായിരുന്നു.

എന്നാൽ ആരും ഗുരുതരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് വൈക്കം പൊലീസ് വ്യക്തമാക്കി. നാല് ദിക്കിൽ നിന്നും ഉള്ള റോഡ് സംഗമിക്കുന്ന ഈ കച്ചേരി കവല ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.

ഇതിനാൽ സ്പീഡ് ബ്രേക്കർ അടക്കമുള്ളവ ഇവിടെ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.