യാത്രക്കാരൻ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം യാത്രയവസാനിപ്പിച്ച് തിരിച്ചുപറന്നു. മിയാമിയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന അമേരിക്കൻ ജെറ്റ്‍ലൈനർ ബോയിങ് 777 വിമാനമാണ് യാത്രാമധ്യേ തിരിച്ചുപറന്നത്. 129 യാത്രക്കാരുൾപ്പെടെ 143 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനം ലാൻഡ് ചെയ്തയുടനെ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ എയർലൈനിൽ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. യുഎസ് ആഭ്യന്തര വിമാനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ സീറോ ടോളറൻസ് നയം നടപ്പാക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാസ്ക് ധരിക്കാൻ യാത്രക്കാർ വിസമ്മതിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ENGLISH SUMMARY:Passenger refuses to wear mask; The plane flew back
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.