
തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ ചിറ്റേരി റെയിൽവേയിൽ ആരക്കോണം-കാട്പാടി മെമു പാസഞ്ചർ ട്രെയിൻ (നമ്പർ 66057) പാളം തെറ്റി. സംഭവത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചിറ്റേരി സ്റ്റേഷനിൽ നിന്നും ട്രയിൻ പോയതിന് തൊട്ടുപിന്നാലെയാണ് പാളം തെറ്റിയത്. ലോക്കോ പൈലറ്റ് ട്രയിൻ നിർത്തുന്നതിന് മുൻപായി വലിയ ശബ്ദം ഉണ്ടാകുകയായിരുന്നുവെന്ന് സാക്ഷികൾ പറയുന്നു. പാളം തെറ്റിയ ഭാഗത്ത് ട്രാക്കിൻറെ ഒരു ഭാഗം തകർന്നിരിക്കുന്നതായി പുറത്ത് വരുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആളപായമോ ജീവഹാനിയോ ഉണ്ടായിട്ടില്ലെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.