19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024
June 9, 2024
June 9, 2024

മാസ്ക് വേണോ എന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം: വിമാനയാത്രയ്ക്ക് മാസ്ക് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2022 7:42 pm

വിമാന യാത്രക്കാര്‍ക്ക് ഇനിമുതല്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിബന്ധനയില്‍ മാറ്റം വരുത്തിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം മാസ്ക് ധരിക്കണമെന്നുള്ള യാത്രക്കാര്‍ക്ക് അത് തുടരാമെന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ വിമാന യാത്രക്കാര്‍ മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം മാസ്‌ക് ധരിക്കതാണ് ഉചിതമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. വിമാനകമ്പനികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിലാണ് യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയത്. രണ്ടുവര്‍ഷത്തോളം കാലമാണ് നിയന്ത്രണം നിലനിന്നത്. കോവിഡ് വ്യാപനഘട്ടത്തില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ എത്തിയവരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെയും നോ ഫ്ലൈ ലിസ്റ്റില്‍പ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് സജീവമായ കൊറോണ വൈറസ് കേസുകളുടെ എണ്ണം മൊത്തം കേസുകളുടെ 0.02 ശതമാനം മാത്രമായിരുന്നു, രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നു. രോഗം ഭേദമായവരുടെ എണ്ണം 4,41,28,580 ആയി ഉയർന്നു, കേസിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Pas­sen­gers can decide whether they want a mask: Cen­tral gov­ern­ment will not make masks manda­to­ry for air travel

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.