22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 30, 2024
April 21, 2022
April 20, 2022
April 14, 2022
April 14, 2022
April 12, 2022
April 10, 2022
April 7, 2022
April 4, 2022
January 26, 2022

യാത്രക്കാരോട് ചട്ടമ്പിത്തരം വേണ്ട; സ്വിഫ്റ്റ് ജീവനക്കാർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ

Janayugom Webdesk
തിരുവനന്തപുരം
September 30, 2024 6:39 pm

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാർക്ക് താക്കീതുമായി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ വർദ്ധിക്കുന്നുവെന്നും ലഭിക്കുന്ന പരാതികളിൽ അധികവും ഡ്രൈവർമാർക്കെതിരെയും കണ്ടക്ടർമാർക്കെതിരെയുമാണെന്നും മന്ത്രി പറഞ്ഞു. അശ്രദ്ധയോടെയുള്ള ഡ്രൈവിം​ഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെഒട്ടേറെ പരാതികൾ സ്വിഫ്റ്റ് ബസിലെ ജീവനക്കാർക്കെതിരെ വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു . 3,000‑ത്തിലേറെ ബസുകളിലെ കെഎസ്ആർടിസി ഡ്രൈവർമാരേക്കാൾ അപകടമുണ്ടാക്കുന്നത് വളരെ തുച്ഛമായ ബസുകളുള്ള സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാരാണ്. 

മരണം സംഭവിച്ച അപകടങ്ങളുടെ കണക്കുകൾ പരിശോധിച്ചാലും ഇത് തന്നെയാണ് അവസ്ഥ. സ്വിഫ്റ്റ് ഡ്രൈവർമാർ അപകടമുണ്ടാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും അവരുടെ തലയിൽ തന്നെ വയ്‌ക്കും. അവരുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് കെഎസ്ആർടിസി പൈസ ചെലവാക്കില്ല. അപകടമുണ്ടായാലും ജനങ്ങളോട് ചട്ടമ്പിത്തരം കാണിക്കാൻ നിൽക്കേണ്ട”.സ്വിഫ്റ്റ് ഡ്രൈവർമാർ അപകടമുണ്ടാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും അവരുടെ തലയിൽ തന്നെ വയ്‌ക്കും. അവരുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് കെഎസ്ആർടിസി പൈസ ചെലവാക്കില്ല. അപകടമുണ്ടായാലും ജനങ്ങളോട് ചട്ടമ്പിത്തരം കാണിക്കാൻ നിൽക്കേണ്ട. സ്വിഫ്റ്റ് ജീവനക്കാരുടെ ഇത്തരം രീതികൾ മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. യാത്രക്കാരോട് മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാർ. അവർ ബസിൽ കയറിയില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.