എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളില്‍ യാത്രക്കാര്‍ കുറഞ്ഞതിന് പിന്നാലെ നിരക്കില്‍ ഇളവ് നല്‍കാന്‍ റെയില്‍വെ. നിരക്ക് 25 ശതമാനം വരെ കുറയ്ക്കാന്‍ റെയില്‍വേയുടെ തീരുമാനം. റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
വന്ദേഭാരത് ഉള്‍പ്പടെ അനുഭൂതി, വിസ്താഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് നിരക്ക് ഇളവുണ്ടാകുക. കഴിഞ്ഞ ഒരു മാസത്തില്‍ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് നിരക്കില്‍ ഇളവ് നല്‍കുക . കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു. അടിസ്ഥാന നിരക്കില്‍ മാത്രമാകും 25 ശതമാനം വരെ ഇളവ് ലഭിക്കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി തുടങ്ങിയില്‍ ഇളവ് ലഭിക്കില്ല.
നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ ഇളവ് ലഭിക്കില്ല. അവധിക്കാല‑ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ബാധകമല്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ നിരക്കിളവ് ബാധകമാണെങ്കിലും കേരളത്തിലോടുന്ന വന്ദേഭാരത് യാത്രക്കാര്‍ക്ക് നിരക്കിളവ് ഉണ്ടാകാന്‍ സാധ്യതയില്ല. രാജ്യത്ത് ഓടുന്ന വന്ദേഭാരതുകളില്‍ കേരളത്തിലോടുന്ന ട്രെയിനാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ 183 ശതമാനമാണ് ശരാശരി യാത്രക്കാര്‍. തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ 176 ശതമാനവും. അതേസമയം, കേരളത്തിലോടുന്ന നിരവധി ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുകയും തേര്‍ഡ് എസി ഉള്‍പ്പെടുത്തകയും ചെയ്തിരുന്നു. സ്ലീപ്പറില്‍ സീറ്റില്ലാതെ ആളുകള്‍ ജനറലില്‍ തിങ്ങി നിറയുമ്പോഴാണ് സ്ലീപ്പര്‍ വെട്ടിക്കുറച്ചത്. അതിനിടെയാണ് എസി കോച്ചില്‍ യാത്രക്കാര്‍ കുറയുന്നതിനാല്‍ നിരക്കിളവ് പ്രഖ്യാപിക്കുന്നതും. ലോക്കോപൈലറ്റുമാര്‍ക്ക് കൃത്യമായി ഉറക്കം പോലും ലഭിക്കാത്ത തരത്തില്‍ ജോലി ചെയ്പ്പിക്കുന്നതും റെയില്‍വെയില്‍ ഒഴിവു നികത്താത്തതും വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തുന്നത്.
english summary;Passengers will be reduced in AC chaircar and executive classes, and fares will be discounted by 25 per cent
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.