ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് അഗ്നിരക്ഷാ സേനയുടെ ജില്ലാ ഓഫീസിനു സമീപം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സേനയ്ക്ക് ലഭിച്ച 14 ഫൈബർ ബോട്ടുകളുടെ ഫ്ളാഗ് ഓഫ് എച്ച് സലാം എം എൽ എ നിർവഹിച്ചു. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ആലപ്പുഴ, ചേർത്തല, അരൂർ, തകഴി, ചെങ്ങന്നൂർ എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 54 സിവിൽ ഡിഫൻസ് വോളണ്ടിയർമാർ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. ജില്ലാ ഫയർ ഓഫീസർ കെ ആർ. അഭിലാഷ് സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ സതീദേവി, സ്റ്റേഷൻ ഓഫീസർ പി ബി വേണുകുട്ടൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.