22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
May 9, 2024
May 1, 2024
March 6, 2024
February 24, 2024
February 20, 2024
January 11, 2024
August 4, 2023
July 19, 2023
May 27, 2023

പാസ്പോര്‍ട്ട് നിയമം: ഹര്‍ജി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 10:24 pm

പാസ്പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഹർജിക്കാരന്റെ അഭിഭാഷകൻ ജയന്ത് ഭൂഷൺ ഹാജരാകാത്തതിനെ തുടർന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിവച്ചത്. കേസ് വ്യാഴാഴ്ച പരിഗണിക്കും. 

പാസ്പോർട്ട് നിയമ വ്യവസ്ഥയ്‌ക്കെതിരായ തന്റെ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതിയുടെ 2016 ജനുവരിയിലെ വിധിക്കെതിരെയാണ് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. നിയമത്തിന്റെ ഭരണഘടനാ സാധുതയും കോടതിയിൽ നിന്ന് ‘നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്’ ലഭിച്ചാൽ പ്രതിക്ക് ഒരു വർഷത്തേക്ക് മാത്രം പാസ്പോർട്ട് നൽകാനുള്ള വിജ്ഞാപനവും ചോദ്യം ചെയ്തുള്ളതാണ് ഹര്‍ജി.

Eng­lish Summary:Passport Act: Peti­tion moved
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.