നൂതന പ്രചരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2024ലെ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന് ലഭിച്ചു. ഡിജിറ്റൽ മാർക്കറ്റിങ് ക്യാമ്പയിൻ വിഭാഗത്തിലെ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സ് ആപ്പ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം ക്യാമ്പയിൻ പരിഗണിച്ചാണ് പുരസ്കാരം. വിജയികളാകുന്നവർക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ അവധിദിനങ്ങൾ ചെലവിടാൻ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം.
കേരളത്തിൽ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്. പാറ്റ ട്രാവൽ മാർട്ട് 2024ന്റെ ഭാഗമായി ഓഗസ്റ്റ് 28ന് തായ്‌ലൻഡിലെ ബാങ്കോക്ക് ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
രാജ്യത്തെ ടൂറിസം മേഖലയിൽ ‘ഹോളിഡേ ഹീസ്റ്റ്’ തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോളിഡേ ഹീസ്റ്റ് ഗെയിമിൽ പങ്കെടുക്കുന്നവരിൽ തന്ത്രപരമായ ചിന്തയും സർഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂർ പാക്കേജ് പ്രമോഷനുകൾ പുനർനിർവചിക്കാൻ കേരള ടൂറിസത്തിനായെന്നും അദ്ദേഹം പറഞ്ഞു.
English Summary: PATA Gold Award for Kerala Tourism; The award was given to the game ‘Holiday Heist’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.