21 January 2026, Wednesday

അഡാനിക്ക് പിന്നാലെ പതഞ്ജലിയും വീഴുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2023 10:51 pm

അഡാനി ഗ്രൂപ്പ് ഓഹരികളുടെ വലിയ തകർച്ചയ്ക്ക് പിന്നാലെ പതഞ്ജലിയുടെ ഓഹരികളിലും വൻനഷ്ടം. രണ്ടാഴ്ചക്കിടെ ഓഹരികൾ 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് മാസം മുമ്പത്തെ 1,495 രൂപയിൽ നിന്ന് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 700 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് ഇതേ രംഗത്തുള്ള അഡാനി വില്‍മറിന്റെയും പതജ്ഞലിയുടെയും ഓഹരികള്‍ ഒരു പരിധിക്കു മുകളില്‍ ഉയര്‍ന്ന സാഹചര്യത്തിന് വിരുദ്ധമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വിപണി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് കാരണങ്ങളാണ് പതജ്ഞലിയുടെ ഓഹരി ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍ വരെയുള്ള ത്രൈമാസ വരുമാനത്തിലെ കുറവും ഗ്രാമപ്രദേശങ്ങളില്‍ പതഞ്ജലി ഉല്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതുമാണ് തിരിച്ചടിയായത്. 

അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 26 ശതമാനം വര്‍ധിച്ചുവെന്നാണ് പതഞ്ജലി കമ്പനി പറയുന്നത്.
2023 ഏപ്രിൽ ഒന്ന് മുതൽ താരിഫ് റേറ്റ് ക്വാട്ട (ടിആർക്യു) പ്രകാരം ക്രൂഡ് സോയാബീൻ ഓയിൽ ഇറക്കുമതി നിർത്തലാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പതഞ്ജലിക്ക് നിശ്ചിത എണ്ണ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതോടെ ചെലവ് വര്‍ധിക്കുകയും ചെയ്തു. അഡാനി ഓഹരികളുടെ തകര്‍ച്ചയും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary;Patanjali busi­ness is in loss

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.