29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

June 26, 2025
June 18, 2025
June 2, 2025
May 21, 2025
May 13, 2025
May 3, 2025
April 24, 2025
April 23, 2025
April 22, 2025
April 11, 2025

പതഞ്ജലി കേസ്; കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്, ക്ഷമാപണം ഹൃദയത്തില്‍ നിന്നല്ലെന്ന് കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2024 2:05 pm

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കേസിൽ മാപ്പ് പറഞ്ഞ് പതഞ്ജലിയും ബാബാ രാംദേവും. മാപ്പ് അപേക്ഷ എഴുതി നൽകിയെങ്കിലും സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല. തുടർന്നാണ് നേരിട്ട് മാപ്പ് പറഞ്ഞത്. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷയിലുള്ളത്. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കടുത്ത ഭാഷയിലാണ് ബാബാം രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയെയും സുപ്രീംകോടതി ശകാരിച്ചത്. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ബാബാ രാംദേവിനും പതാഞ്ജലിക്കുമെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്പന്നങ്ങള്‍ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു.

നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയര്‍ത്തിയിരുന്നു.

വീണ്ടും മറുപടി നല്‍കാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും കോടതി അറിയിച്ചു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാൻ കോടതി നിര്‍ദേശിച്ചു. 10ന് ഇരുവരും കോടതിയില്‍ ഹാജരാകണം. ഉത്തരാഖണ്ഡ് സർക്കാരിനെയും കേസില്‍ കക്ഷിയാക്കാൻ കോടതി നിർദ്ദേശമുണ്ട്. 

Eng­lish Summary:Patanjali Case; Baba Ramdev apol­o­gized to the court, the court said that the apol­o­gy was not from the heart
You may also like this video

YouTube video player

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.