
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വോട്ട് അഭ്യര്‍ത്ഥിച്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന് അവസാനം കെപിസിസി സെക്രട്ടറിക്കു വേണ്ടി സീറ്റ് ഇല്ലാത്ത അവസ്ഥ.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഡിവിഷനിലാണ് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്കുവേണ്ടി സ്ഥാനാര്‍ത്ഥി പട്ടിക അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
കെപിസിസി സെക്രട്ടറിക്ക് വേണ്ടി സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് റെജി മാത്യു സാം രാജിവെച്ചു.തദ്ദേശ സ്ഥാനാർഥി പട്ടിക വന്നതിന് പിന്നാലെയാണ് രാജിവെച്ചത്.കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയക്ക് വേണ്ടി സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ചിൽ പ്രതിഷേധിച്ചാണ് രാജി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് റെജി രാജിവെച്ചു. നേതാക്കളുടെ ഉറപ്പിന്മേൽ റെജി വോട്ട് അഭ്യർത്ഥന തുടങ്ങിയിരുന്നു. റെജിക്ക് പകരം കോഴഞ്ചേരി ഡിവിഷനിൽ നിന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കാണ്ണാമല മത്സരിക്കും.മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റാണ് ജെറി മാത്യു സാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.